Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Broken Slabs

Kottayam

ത​ക​ര്‍​ന്ന സ്ലാ​ബു​ക​ള്‍; അ​പ​ക​ടം കാ​ല്‍​ച്ചു​വ​ട്ടി​ല്‍

​തൊ​ടു​പു​ഴ: റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ മ​ങ്ങാ​ട്ടു​ ക​വ​ല​യ്ക്കു സ​മീ​പം കാ​രി​ക്കോ​ട് റോ​ഡി​ലാ​ണ് സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്നും നീ​ങ്ങി​യും കി​ട​ക്കു​ന്ന​ത്.

കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നുവേ​ണ്ടി സ്ലാ​ബു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഓ​ട ശു​ചീ​ക​രി​ച്ച ശേ​ഷം സ്ലാ​ബു​ക​ള്‍ പു​ന​ഃസ്ഥാ​പി​ച്ച​പ്പോ​ഴാ​ണ് ചി​ല​ത് പൊ​ട്ടിയ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ലാ​ബു​ക​ള്‍ ഉ​യ​ര്‍​ത്തു​ക​യും തി​രി​കെ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ ത​ക​ര്‍​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​നുപു​റ​മേ ചി​ല സ്ലാ​ബു​ക​ള്‍ സ്ഥാ​നം മാ​റി​കി​ട​ക്കു​ന്ന​തും അ​പ​ക​ടാ​വ​സ്ഥ വ​ര്‍​ധി​പ്പി​ക്കു​ന്നു​.

നൂ​റു ക​ണ​ക്കി​ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​യി​ല്‍ സ്ലാ​ബു​ക​ള്‍ മാ​റി​ക്കി​ട​ക്കു​ന്ന​തു മൂ​ലം വി​ട​വു​ണ്ടായതാ​ണ് അ​പ​ക​ടസാ​ധ്യ​ത കൂ​ട്ടു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ജ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ്ലാ​ബു​ക​ള്‍ സ്ഥാ​നം തെ​റ്റി കി​ട​ക്കു​ന്നു​ണ്ട്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ല്‍ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News

Corehub Up